തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് ലേലം; അദാനി ഗ്രൂപ്പ് മുന്നില്‍

Thiruvananthapuram International Airport

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് ലേലത്തില്‍ അദാനി ഗ്രൂപ്പ് മുന്നില്‍. സര്‍ക്കാരിന് കീഴിലുള്ള കെഎസ്‌ഐഡിസി രണ്ടാം സ്ഥാനത്താണ് ഉള്ളത്.

വിമാനത്താവളത്തിന്റെ നടത്തിപ്പുകാരെ കണ്ടെത്തുവാനുള്ള സാമ്പത്തിക ബിഡില്‍ ഏറ്റവും ഉയര്‍ന്ന തുക സമര്‍പ്പിച്ചിരിക്കുന്നത് അദാനി ഗ്രൂപ്പാണ്. തിരുവനന്തപുരം ഉള്‍പ്പെടെ അഞ്ച് വിമാനത്താവളങ്ങളിലെയും ബിഡില്‍ അദാനി തന്നെയാണ് മുന്നിലെത്തിയിരിക്കുന്നത്.

തിരുവനന്തപുരം, മംഗലപുരം, അഹമ്മദാബാദ്. ജയ്പൂര്‍, ലക്‌നൗ എന്നിവങ്ങളിലെ ടെണ്ടറിലാണ് അദാനി ഗ്രൂപ്പ് ഒന്നാമത് എത്തിയിരിക്കുന്നത്.
ഏറെ വിവാദങ്ങള്‍ക്ക് ശേഷമാണ് വിമാനത്താവള നടത്തിപ്പ് കൈമാറാനുള്ള പ്രധാന നടപടിക്രമം ആരംഭിച്ചത്.

Top