നിപ വൈറസ്; നിയന്ത്രണവിധേയമായിട്ടുണ്ടെന്ന നിഗമനത്തിലാണ് സര്‍ക്കാരെന്ന് കെ.കെ ശൈലജ

kk-shailajaaaa

ന്യൂഡല്‍ഹി: സംസ്ഥാനത്ത് നിപ വൈറസ് ബാധ നിയന്ത്രണവിധേയമായിട്ടുണ്ടെന്ന നിഗമനത്തിലാണ് കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ.

സംസ്ഥാനത്ത് വൈറോളജി ലാബ് അനുവദിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിരുന്നെന്നും പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് പോലെ ഒരു മേഖലാ കേന്ദ്രം കോഴിക്കോട് സ്ഥാപിക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും കെ.കെ ശൈലജ പറഞ്ഞു.

നിലവില്‍ കേന്ദ്രം അനുവദിച്ച ഫണ്ട് പോരാ ഇക്കാര്യം ആരോഗ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. അനുകൂലമായ നിലപാടാണ് ഇക്കാര്യത്തില്‍ അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്, ശൈലജ വ്യക്തമാക്കി.

Top