ശബരിമലയില്‍ ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ച് ദര്‍ശനം ഉറപ്പു വരുത്തണമെന്ന് എന്‍എസ്എസ്

sukumaran-nair

പത്തനംതിട്ട: ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെതിരെ വീണ്ടും എന്‍എസ്എസ് രംഗത്ത്.

ശബരിമലയില്‍ ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ചു കൊണ്ടു ഭക്തര്‍ക്കു ദര്‍ശനം നടത്താനുള്ള സാഹചര്യം ഉറപ്പു വരുത്തണമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.

സമാധാനപരമായ അന്തരീക്ഷത്തില്‍ ദര്‍ശനം സാധിക്കണമെങ്കില്‍ നിരോധനാജ്ഞ പോലെയുള്ള കരിനിയമങ്ങളും കടുംപിടിത്തങ്ങളും ഉടനെ പിന്‍വലിക്കണമെന്നും ശബരിമല പോലെയുള്ള പുണ്യസ്ഥലത്ത് 144 പ്രഖ്യാപിച്ചതു തന്നെ തെറ്റാണെന്നും ഭാരതത്തിലെ ഒരു ദേവാലയത്തിലും ഇതുവരെ 144 പ്രഖ്യാപിച്ചിട്ടില്ലെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

Top