സര്‍ക്കാരിനായി പുതിയ കാറുകള്‍ വാങ്ങാന്‍ ഉപധനാഭ്യര്‍ത്ഥനയുമായി തോമസ് ഐസക്ക്

THOMAS ISSAC

തിരുവനന്തപുരം: സര്‍ക്കാരിനായി പുതിയ കാറുകള്‍ വാങ്ങാന്‍ നിയമസഭയില്‍ ഉപധനാഭ്യര്‍ത്ഥനയുമായി ധനമന്ത്രി ടി.എം.തോമസ് ഐസക്ക്. 10 ലക്ഷത്തിനു മേല്‍ വിലയുള്ള 9 വാഹനങ്ങള്‍ പുതുതായി വാങ്ങാനും എല്‍ബിഎസ് സെന്ററിന്റെ കൈവശമുള്ള ബിഎംഡബ്ല്യു കാര്‍ ടൂറിസം വകുപ്പിനു വേണ്ടി 12 ലക്ഷം രൂപയ്ക്ക് ഏറ്റെടുക്കാനുമാണ് ധനമന്ത്രി ഉപധനാഭ്യര്‍ത്ഥന നടത്തിയതെന്നാണ് വിവരം. ഈ ഉപധനാഭ്യര്‍ത്ഥനയിന്‍മേലുള്ള നിയമസഭാ ചര്‍ച്ച 10ന് നടക്കും.

എന്നാല്‍ വാഹന വില അടക്കമുള്ള വിശദാംശങ്ങള്‍ ഉപധനാഭ്യര്‍ഥനയില്‍ വ്യക്തമാക്കിയിട്ടില്ലെന്നും പകരം വാഹനം വാങ്ങാനായി പുറത്തിറക്കിയ ഉത്തരവുകളുടെ നമ്പര്‍ മാത്രമാണ് ധനാഭ്യര്‍ഥനയില്‍ ഉദ്ധരിച്ചതെന്നും എല്ലാ വാഹനങ്ങള്‍ക്കും ടോക്കണ്‍ തുകയാണ് ധനാഭ്യര്‍ഥനയില്‍ രേഖപ്പെടുത്തിയിട്ടുള്ളതെന്നും അതേസമയം കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനു വേണ്ടി 14 ലക്ഷം രൂപയുടെ വാഹനങ്ങള്‍ വാങ്ങുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ലോട്ടറി ഡയറക്ടര്‍, കെല്‍പാം, പ്രിന്റിങ് ഡയറക്ടര്‍, കോട്ടയം എന്‍ക്വയറി കമ്മിഷണര്‍ ആന്‍ഡ് സ്‌പെഷല്‍ ജഡ്ജ്, സഹകരണ ആര്‍ബിട്രേഷന്‍ കോടതി എന്നിവര്‍ക്കുവേണ്ടി ഓരോ വാഹനവും കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനും ലോകായുക്ത അന്വേഷണ സംഘത്തിനും രണ്ടു വീതം വാഹനങ്ങളുമാണ് സര്‍ക്കാര്‍ വാങ്ങാനൊരുങ്ങുന്നത്.

Top