ആര്‍സിസിയില്‍ രോഗികള്‍ക്ക് ആശ്വാസമായി മരുന്നിന്റെ ചെലവ് സര്‍ക്കാര്‍ വഹിക്കും

K K Shylaja

തിരുവനന്തപുരം: ആര്‍സിസിയില്‍ രോഗികള്‍ക്കായി 60,000ത്തോളം രൂപ വിലയുള്ള മരുന്നിന്റെ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ.

കഴിഞ്ഞ ദിവസം ആര്‍സിസിയില്‍ ചികിത്സയിലുള്ള സജീറയുള്‍പ്പെടെയുള്ള രോഗികള്‍ക്ക് ബാധിച്ച ഹെയറി സെല്‍ ലുക്കീമിയ എന്ന രോഗത്തിന്റെ ചികിത്സിക്കാനാവശ്യമായ ക്ലാഡ്രിബിന്‍ എന്ന മരുന്നാണ് ലഭിക്കാതായത്.

വിവരം സോഷ്യല്‍ മീഡിയയിലൂടെയാണ് ആരോഗ്യ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടത്. സോഷ്യല്‍ മീഡിയ സന്ദേശം കണ്ട് അതിന്റെ സത്യാവസ്ഥയറിയാന്‍ ആര്‍സിസി ഡയറക്ടറെ മന്ത്രി ബന്ധപ്പെട്ടു. തുടര്‍ന്ന് മന്ത്രി ഇടപെട്ട് ഈ രോഗികള്‍ക്ക് മരുന്ന് ലഭ്യമാക്കിക്കൊടുക്കാന്‍ നിര്‍ദേശിച്ചു.

Top