സ്പുട്‌നിക് വാക്‌സിന്‍ വിതരണം കേന്ദ്രസര്‍ക്കാര്‍ അടുത്തയാഴ്ച തുടങ്ങിയേക്കും

ന്യൂഡല്‍ഹി: റഷ്യയുടെ കോവിഡ് പ്രതിരോധ വാക്‌സിനായ സ്പുട്‌നിക്-5ന്റെ വിതരണം കേന്ദ്രസര്‍ക്കാര്‍ അടുത്തയാഴ്ച തുടങ്ങിയേക്കും. ലാബിലെ ഗുണമേന്മ പരിശോധന പൂര്‍ത്തയായാലുടന്‍ വിതരണം ആരംഭിക്കുമെന്നാണ് സൂചന. സെന്‍ട്രല്‍ ഡ്രഗ് ലബോറിറ്ററിയിലാണ് ഇപ്പോള്‍ വാക്‌സിന്‍ പരിശോധന നടത്തുന്നത്.

രാജ്യത്തെ വാക്‌സിനുകളുടെ നിലവാരം പരിശോധിക്കുന്നത് സെന്‍ട്രല്‍ ഡ്രഗ് ലബോറിറ്ററിയാണ്. വാക്‌സിന്റെ 1.5 ലക്ഷം ആപ്യൂളുകളില്‍ 100 എണ്ണമായിരിക്കും പരിശോധിക്കുക. ഹൈദരാബാദിലെ ഡോ.റെഡ്ഡീസ് എന്ന മരുന്ന് കമ്പനിയാണ് സ്ഫുട്‌നിക് വാക്‌സിന്‍ ഇറക്കുമതി ചെയ്യുന്നത്.

പരിശോധനക്ക് ശേഷം ഡ്രഗ് കണ്‍ട്രോളര്‍ ഇന്ത്യ പോലുള്ള ഏജന്‍സികളുടെ അനുമതി ലഭിച്ചതിന് ശേഷം വാക്‌സിന്‍ ഉടന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കൈമാറും. ഏപ്രില്‍ 13നാണ് സ്പുട്‌നിക് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്.

 

Top