പുസ്തകരചനയുടെ പേരില്‍ ശിവശങ്കറിനെതിരെ സര്‍ക്കാര്‍ നടപടി ഉണ്ടായേക്കില്ല

തിരുവനന്തപുരം: പുസ്തകരചനയുടെ പേരില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെ സര്‍ക്കാര്‍ നടപടി ഉണ്ടായേക്കില്ല. സര്‍ക്കാരിനേയോ സര്‍ക്കാര്‍ നയങ്ങളേയോ വിമര്‍ശിക്കുന്ന പരാമര്‍ശങ്ങളൊന്നും പുസ്തകത്തില്‍ ഇല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്.

1968ലെ ഓള്‍ ഇന്ത്യ സര്‍വീസ് റൂള്‍ അനുസരിച്ച് ഐ.എ.എസ് ഉദ്യോഗസ്ഥന് സര്‍വീസ് കാലയളവില്‍ പുസ്തകം എഴുതുന്നതിന് മുന്‍കൂര്‍ അനുമതിയുടെ ആവശ്യമില്ല. എന്നാല്‍ പുസ്തകത്തില്‍ സര്‍ക്കാരിന്റെ നയങ്ങളെയോ സര്‍ക്കാരിനെയോ വിമര്‍ശിക്കുന്നുണ്ടെങ്കില്‍ നടപടി സ്വീകരിക്കാം

എം. ശിവശങ്കറിന്റെ ‘അശ്വത്ഥാമാവ് വെറും ഒരു ആന’ എന്ന പുസ്തകത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികള്‍ക്കെതിരേയും മാദ്ധ്യമങ്ങള്‍ക്കെതിരേയുമാണ് പ്രധാന വിമര്‍ശനം. ഈ പശ്ചാത്തലത്തിലാണ് തത്കാലം നടപടി സ്വീകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരിക്കുന്നത്.

Top