സംവരണത്തില്‍ സര്‍ക്കാരിന് പിഴവ് സംഭവിച്ചു; വെള്ളാപ്പള്ളി

Vellappally Natesan

ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന് സംവരണത്തില്‍ പിഴവ് സംഭവിച്ചെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സര്‍ക്കാര്‍ പറഞ്ഞതും നടപ്പാക്കിയതും തമ്മില്‍ വൈരുധ്യമുണ്ട്. സംവരണത്തിലെ അപകടം ലീഗിന് മുമ്പേ എസ്എന്‍ഡിപി യൂണിയന്‍ മണത്തെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അതേസമയം, മുന്നോക്ക സംവരണ വ്യവസ്ഥയില്‍ മാറ്റം വേണമെന്ന ആവശ്യവുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ രംഗത്തെത്തി. മുന്നോക്ക സംവരണ ഉത്തരവില്‍ മാറ്റം വേണം. നിലവിലെ വ്യവസ്ഥ തുല്യനീതിക്ക് നിരക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ ഇല്ലെങ്കില്‍ ഒഴിവുകള്‍ മാറ്റിവെക്കണം. 3.1.2020 മുതല്‍ മുന്‍കാല പ്രാബല്യം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

Top