കെ.എസ്.ആര്‍.ടി.സിയുടെ സമഗ്ര പുനരുദ്ധാരണത്തിനായി സര്‍ക്കാര്‍ തലത്തില്‍ നടപടി

KSRTC

തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സിയുടെ സമഗ്ര പുനരുദ്ധാരണത്തിനായി സര്‍ക്കാര്‍ തലത്തില്‍ നടപടി. ഇതിനായി കല്‍ക്കത്ത ഐഐടിയിലെ റിട്ടയേര്‍ഡ് പ്രൊഫ. സുശീല്‍ ഖന്നയെ വഷയം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നിയോഗിക്കുകയും ചെയ്തു.

ശ്രീ സുശീല്‍ ഖന്നയുടെ പ്രാഥമിക റിപ്പോര്‍ട്ടിലെ പ്രധാനപ്പെട്ട നിര്‍ദ്ദേശമാണ് നിലവിലുള്ള മള്‍ട്ടി ഡ്യൂട്ടി സമ്പ്രദായം നിയമവിരുദ്ധമാണെന്നും അടിയന്തിരമായി ഇത്തരം ഡ്യൂട്ടികള്‍ സിംഗിള്‍ ഡ്യൂട്ടി പാറ്റേണിലേക്ക് മാറ്റം വരുത്തേണമെന്നതും.

അതിന്‍ പ്രകാരം ഡ്യൂട്ടി സമ്പ്രദായത്തില്‍ മാറ്റം വരുത്തുവാന്‍ ശ്രമിച്ചപ്പോള്‍ ചില തൊഴിലാളി സംഘടനകളും ജീവനക്കാരും ഹൈക്കോടതിയെ സമീപിക്കുകയും ഇതുപ്രകാരം മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ആക്ട് 1961-ല്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന പ്രകാരം ഡ്യൂട്ടി പാറ്റേണ്‍ പുനഃക്രമീകരിക്കാന്‍ ഉത്തരവാകുകയും ചെയ്തു.

മോട്ടോര്‍ വാഹന തൊഴിലാളി നിയമം 1961-ല്‍ മോട്ടോര്‍ വാഹന തൊഴിലാളിയെ ഒരു ദിവസം 8 മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യിക്കുവാന്‍ പാടില്ലന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.

ഒരു ദിവസം ഒരു ജീവനക്കാരന്‍ 8 മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യുന്നതിലൂടെ ജീവനക്കാരന് ആവശ്യത്തിന് വിശ്രമം ലഭിക്കുകയും അതുമൂലം ജോലിയിലുള്ള ജാഗ്രത വര്‍ദ്ധിക്കുകയും ചെയ്യും. ജീവനക്കാരന്റേയും യാത്രക്കാരന്റേയും സുരക്ഷിതത്വമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Top