ആരോഗ്യവകുപ്പ് ആസ്ഥാനത്തെ ഫയലുകള്‍ കാണാതായ സംഭവത്തില്‍ ആഭ്യന്തര അന്വേഷണത്തിന് സര്‍ക്കാര്‍

തിരുവനന്തപുരം: ആരോഗ്യവകുപ്പ് ആസ്ഥാനത്തെ ഫയലുകള്‍ കാണാതായ സംഭവത്തില്‍ വിശദമായ ആഭ്യന്തര അന്വേഷണത്തിന് സര്‍ക്കാര്‍. വകുപ്പിലെ വിജിലന്‍സ് വിഭാഗമാകും അന്വേഷണം നടത്തുക. നഷ്ടമായത് കെ എം എസ് സി എല്‍ രൂപീകൃതമാകുന്നതിനും ഏറെ മുന്‍പുള്ള ഫയലുകളാണെന്ന നിലപാടിലും കണ്ടെത്തലിലുമാണ് ഇപ്പോഴും സര്‍ക്കാര്‍.

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഓഫീസില്‍ നിന്നും ഫയലുകള്‍ കാണാതായ സംഭവത്തില്‍ പൊലീസ് അന്വേഷണത്തിനുള്ള പരിമിതി നേരത്തെതന്നെ ആരോഗ്യ വകുപ്പിനെ അറിയിച്ചിരുന്നു. ഇതിനിടയിലാണ് വിശദമായ ആഭ്യന്തര അന്വേഷണം. വിജിലന്‍സ് വിഭാഗമാകും അന്വേഷിക്കുക.

ഫയലുകളിലെ ഉള്ളടക്കം, നഷ്ടമായത് ഏതൊക്കെ ഫയലുകള്‍, വീഴ്ച്ച എന്നിവയായിരിക്കും പരിശോധിക്കുക. പ്രാഥമികാന്വേഷണത്തില്‍, പുതിയ ഫയലുകളൊന്നും നഷ്ടമായില്ലെന്ന നിഗമനത്തിലാണ് വകുപ്പ്.

Top