സര്‍ക്കാര്‍ ജോലിയില്‍ വിരമിക്കുന്ന വിദേശികള്‍ക്ക് മറ്റ് മേഖലകളിലേക്ക് മാറ്റം അനുവദിക്കരുത്

കുവൈറ്റ്: കുവൈറ്റില്‍ സര്‍ക്കാര്‍ വകുപ്പുകളില്‍നിന്ന് വിരമിക്കുന്നവരുടെ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് സിവില്‍ സര്‍വീസ് കമ്മീഷന്‍ നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ ജോലിയില്‍ വിരമിക്കുന്ന വിദേശികള്‍ക്ക് മറ്റ് മേഖലകളിലേക്ക് മാറ്റം അനുവദിക്കരുതെന്ന് എല്ലാ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കിയതായും കമ്മീഷന്‍ അറിയിച്ചു.

വിദേശികള്‍ 17- ാം നമ്പര്‍ വിസ റദ്ദാക്കി രാജ്യം വിടുന്നതായുള്ള രേഖകളാണ് സമര്‍പ്പിക്കേണ്ടത്. വിദേശികളുടെ എണ്ണം കുറക്കുന്നതിന്റെ ഭാഗമായാണ് നടപടിയെടുത്തിരിക്കുന്നത്. ഇതോടൊപ്പം സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് വിരമിക്കുന്ന സ്വദേശികളെ പരമാവധി മറ്റു ജോലികളില്‍ നിയമിക്കാനും നീക്കമാരംഭിച്ചിട്ടുണ്ട് .

സര്‍ക്കാര്‍ വകുപ്പുകളില്‍നിന്ന് വിരമിച്ച കുവൈറ്റികളോട് ഔഖാഫ് മന്ത്രാലയത്തിന് കീഴിലെ പള്ളികളില്‍ ഇമാമും മുഅദ്ദിനുകളുമായി ജോലി ചെയ്യുന്നതിന് അപേക്ഷ സമര്‍പ്പിക്കാന്‍ ഔഖാഫ് ഇസ് ലാമികകാര്യ മന്ത്രി ഡോ. ഫഹദ് അല്‍ അഫാസി നിര്‍ദേശം നല്‍കി. വിരമിക്കുന്ന സ്വദേശികള്‍ക്ക് പരിശീലനം നല്‍കി സ്വകാര്യ മേഖലയില്‍ വിന്യസിക്കുമെന്നു സ്വദേശിവത്കരണ സമിതി നേരത്തെ വ്യക്തമാക്കിയിരുന്നു.

Top