ഉന്നത വിദ്യാഭ്യാസ രംഗത്തും കൂടുതൽ ഊന്നൽ കൊടുക്കാനൊരുങ്ങി സർക്കാർ

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസരംഗത്തേക്ക് കൂടുതൽ ഊന്നൽ കൊടുക്കാൻ ഒരുങ്ങി സർക്കാർ. അടുത്ത സംസ്ഥാന ബജറ്റിൽ ഉന്നത വിദ്യാഭ്യാസ മേഖലയ്‌ക്ക്‌ 1000 കോടി രൂപ വകയിരുത്തുമെന്നാണ് സൂചന. ഈ മേഖലയുടെ വിഹിതം ഗണ്യമായി വർധിപ്പിക്കണമെന്ന്‌ വിദ്യാഭ്യാസ മേഖലയിലെ വിദഗ്‌ധർ പ്രീബജറ്റ്‌ചർച്ചയിൽ ആവശ്യപ്പെട്ടിട്ടുണ്ട്‌. പശ്ചാത്തല സൗകര്യവികസനത്തിന്‌ കിഫ്‌ബി അനുവദിച്ച പദ്ധതികൾക്കു പുറമേയായിരിക്കുമിത്‌.

കോഴ്സുകൾ, ഗവേഷണം തുടങ്ങിയ മേഖലകളിലെ സമഗ്ര അഴിച്ചുപണികൾക്ക്‌ ബജറ്റ്‌ സഹായം ഉറപ്പാക്കും. അടിസ്ഥാനശാസ്‌ത്ര, സാങ്കേതിക മേഖലകളിൽ ഊന്നൽ നൽകി 1000 ഗവേഷണ സ്‌കോളർഷിപ്പുകൂടി ഏർപ്പെടുത്തും. നൂറ്റമ്പതിൽപ്പരം നൂതന കോഴ്‌സുകൾക്ക്‌ സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്‌. ഇന്ത്യയിലെ ഏറ്റവുമുയർന്ന 25 സർവകലാശാലകളിൽ കേരളത്തിലെ സർവകലാശാലകളെയും ഉൾപ്പെടുത്താനുള്ള കർമപദ്ധതിക്കും സഹായമുണ്ടാകും. എല്ലാ സർവകലാശാലയ്‌ക്കും നാക്‌ 6.5 അംഗീകാരം ഉറപ്പാക്കുകയാണ്‌ പദ്ധതിയുടെ ഉദ്ദേശം.

Top