സൗജന്യ ക്രിസ്മസ് കിറ്റ് വിതരണത്തിനൊരുങ്ങി സർക്കാർ

തിരുവനന്തപുരം : കോവിഡ്‌ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ സൗജന്യമായി നൽകുന്ന ക്രിസ്‌മസ്‌ കിറ്റ്‌ ഡിസംബർ മുതൽ വിതരണം ചെയ്യും. 11 ഇനമാണ്‌ കിറ്റിലുണ്ടാവുക.

കടല–- 500 ഗ്രാം, പഞ്ചസാര– -500 ഗ്രാം, നുറുക്ക്‌ ഗോതമ്പ്‌–- ഒരു കിലോ, വെളിച്ചെണ്ണ–- അര ലിറ്റർ, മുളകുപൊടി–- 250 ഗ്രാം, ചെറുപയർ–- 500 ഗ്രാം, തുവരപ്പരിപ്പ്‌–- 250 ഗ്രാം, തേയില–- 250 ഗ്രാം, ഉഴുന്ന്‌–- 500 ഗ്രാം, ഖദർ മാസ്‌ക്‌–- രണ്ട്‌, ഒരു തുണി സഞ്ചി എന്നിവയടങ്ങുന്നതാണ്‌ ക്രിസ്‌മസ്‌ കിറ്റ്‌. -എല്ലാ കാർഡുടമകൾക്കും റേഷൻകടകൾ വഴി കിറ്റ്‌ ലഭിക്കും.

Top