രാജ്യത്ത് നഗരവത്കരണ പദ്ധതിക്ക് ഒരുങ്ങി സർക്കാർ

ൽഹി: കോവിഡ് അനന്തര കാലത്ത് ഇന്ത്യയുടെ നഗരവത്‌കരണ പദ്ധതികളിൽ നിക്ഷേപം നടത്തുന്നതിന് ആഗോള സംരംഭകരെ ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബ്ലൂംബർഗ് ന്യൂ എക്കണോമിക് ഫോറത്തിൽ സംസാരിക്കുമ്പോഴാണ് ഇന്ത്യയുടെ നഗരങ്ങളെ പുനർ രൂപകൽപന ചെയ്യേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ഇന്ത്യയെ മികച്ച ആഗോള നിക്ഷേപ കേന്ദ്രമാക്കി മാറ്റുന്നതിന് എല്ലാവിധ ശ്രമങ്ങളും സർക്കാർ നടത്തും.

നഗരവത്‌കരണവുമായി ബന്ധപ്പെട്ട് നിക്ഷേപങ്ങൾ നടത്താൻ ഉദ്ദേശിക്കുന്നവർക്ക് ഇന്ത്യ വളരെ മികച്ച അവസരമാണ് ഒരുക്കുന്നത്. മൊബിലിറ്റി, ഗവേഷണം തുടങ്ങിയ തുടങ്ങിയവയ്ക്കും ഇന്ത്യ അനുയോജ്യമായ നിക്ഷേപത്തിനുള്ള ഇടമാണെന്നും മോദി ചൂണ്ടിക്കാട്ടി.

Top