സംസ്ഥാനത്ത് മൈക്രോ ബ്രൂവറികള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്ന് രമേശ് ചെന്നിത്തല

ramesh-chennithala

തിരുവനന്തപുരം: സംസ്ഥാനത്ത് മൈക്രോ ബ്രൂവറികള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബ്രൂവറി, ബ്ലെന്‍ഡിങ് യൂണിറ്റുകള്‍ക്കുള്ള അനുമതി റദ്ദാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ആരോപണവുമായി രമേശ് ചെന്നിത്തല രംഗത്തെത്തിയിരിക്കുന്നത്.

മൈക്രോ ബ്രൂവറികള്‍ തുടങ്ങുന്നതിനെക്കുറിച്ച് പഠനം നടത്തുന്നതിനായി എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് ബെംഗളുരുവിലേക്ക് പോകുകയും പഠനത്തിന് ശേഷം സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായും രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പുറത്ത് വിടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ബ്രൂവറി ഡിസ്റ്റിലറി ഇടപാടുമായി ബന്ധപ്പെട്ട അഴിമതികള്‍ പുറത്തുവരാതിരിക്കാനാണ് വിവാദങ്ങള്‍ ശമിപ്പിക്കാനായി അനുമതി റദ്ദാക്കിയതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ രാജിവയ്ക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Top