സര്‍ക്കാര്‍ അംഗീകരിച്ച ഇലക്ട്രിക് വാഹന നയം കണ്ണൂര്‍ വിമാനത്താവളത്തില്‍ നടപ്പാക്കാന്‍ ആലോചന

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന് ഉള്‍വശം പ്രകൃതി സൗഹൃദ ഇലക്ട്രിക് വാഹന മേഖലയാക്കാന്‍ ആലോചന. സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച ഇലക്ട്രിക് വാഹന നയം വിമാനത്താവളത്തില്‍ നടപ്പാക്കാനാണ് ശ്രമം.ഇക്കാര്യത്തില്‍ സഹകരണം തേടി വിമാനക്കമ്പനികളുമായി ചര്‍ച്ച നടത്തും.

അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്ന പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ വിമാനത്താവളത്തിന് അകത്ത് പൂര്‍ണമായും ഒഴിവാക്കുന്നതാണ് പദ്ധതി.കണ്ണൂര്‍ വിമാനത്താവളം സന്ദര്‍ശിച്ച ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ ഇക്കാര്യം കിയാല്‍ അധികൃതരുമായി ചര്‍ച്ച നടത്തി.വിമാനക്കമ്പനികളുടെ പൂര്‍ണ സഹകരണത്തിനായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.

പരിസ്ഥിതി, ഊര്‍ജ സംരക്ഷണം ഉറപ്പു വരുത്താന്‍ ഇലക്ട്രിക് വാഹന നിര്‍മാണവും സേവനവും പ്രോത്സാഹിപ്പിക്കുന്നതാണ് സര്‍ക്കാര്‍ അംഗീകരിച്ച ഇലക്ട്രിക് വാഹന നയം.വിമാനത്താവളം പ്രവര്‍ത്തനക്ഷമമാകുന്നതോടെ കണ്ണൂര്‍,തലശ്ശേരി തുടങ്ങിയ പ്രധാന ടൗണുകളിലേക്ക് കെ എസ് ആര്‍ ടി സി ചില്‍ ബസ് സര്‍വിസ് ആരംഭിക്കുമെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.

Top