ബാർ കോഴ വിഷയത്തിൽ ശക്തമായ നടപടികളുമായി സർക്കാർ മുന്നോട്ട്

തിരുവനന്തപുരം: ബാർ കോഴയിൽ ശക്തമായ നടപടികളുമായി സർക്കാർ മുന്നോട്ട്. ബാർ കോഴക്കേസിൽ രമേശ് ചെന്നിത്തലക്കും വിഎസ് ശിവകുമാറിനും കെ ബാബുവിനും എതിരെ അന്വേഷണ അനുമതി ആവശ്യപ്പെട്ട് സർക്കാർ സ്പീക്ക‍ർക്ക് കത്തു നൽകി. ഗവർണ്ണറുടെ അനുമതി ആവശ്യപ്പെടാൻ ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രിക്ക് ഫയൽ കൈമാറി. ബാർ ലൈസൻസ് ഫീസ് കുറയ്ക്കാൻ രമേശ് ചെന്നിത്തല, കെ ബാബു, വി എസ് ശിവകുമാർ എന്നിവ‍ർ കോഴ വാങ്ങിയെന്നാണ് ബാറുടമ ബിജുരമേശിന്‍റെ വെളിപ്പെടുത്തൽ.

മുഖ്യമന്ത്രി അന്വേഷണത്തിന് അനുമതി നൽകുകയും ചെയ്തിരുന്നു. അതിൻറെ തുടർച്ചയായാണ് സ്പീക്കറുടെയും അനുമതി തേടിയത്. എംഎൽഎമാർക്കെതിരായ അന്വേഷണം എന്ന നിലക്കാണ് സ്പീക്കറുടെ അനുമതി തേടിയിരിക്കുന്നത്.

Top