മരടില്‍ ഇനിയുമുണ്ട് മഹായജ്ഞം ബാക്കി; നീക്കം ചെയ്യേണ്ടത് 70,000ടണ്‍ മാലിന്യം !

കൊച്ചി: തീരദേശനിയമം ലംഘിച്ച് നിര്‍മിച്ച മരടിലെ നാല് ഫ്ലാറ്റ് സമുച്ചയങ്ങളും സുപ്രീം കോടതി വിധി പ്രകാരം പൊളിച്ച് നീക്കിയെങ്കിലും ഇനിയുമുണ്ട് തുടര്‍നടപടികള്‍ ഏറെ. സ്‌ഫോടനത്തില്‍ തകര്‍ത്ത ഫ്ലാറ്റുകളുടെ അവശിഷ്ടങ്ങള്‍ മാറ്റുന്നതാണ് അടുത്ത മഹായജ്ഞം.

എഴുപതിനായിരം ടണ്‍ കോണ്‍ക്രീറ്റ് മാലിന്യമാണ് 70 ദിവസങ്ങള്‍ക്കുളളില്‍ നീക്കം ചെയ്യേണ്ടത്. 45 ദിവത്തിനുള്ളില്‍ അവശിഷ്ട്ങ്ങള്‍ പൂര്‍ണമായും നീക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവ്.

ആല്‍ഫാ സെരിന്‍ ഫ്‌ലാറ്റ് പൊളിച്ച വിജയ് സ്റ്റീല്‍സാണ് നാല് കെട്ടിടങ്ങളില്‍ നിന്നും കമ്പികള്‍ വേര്‍ത്തിരിച്ചെടുക്കുന്നത്. കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ പ്രോംറ്റ് എന്ന സ്വകാര്യ കമ്പനി ഏറ്റെടുക്കും. എന്നാല്‍ ബാക്കി വരുന്ന അവശിഷ്ടങ്ങള്‍ എങ്ങനെ നീക്കം ചെയ്യുമെന്നോ എന്ത് ചെയ്യുമെന്നോ അറിയില്ല.കാടതിയുടെ വിധി പൂര്‍ണമാവണമെങ്കില്‍ എഴുപതിനായിരം ടണ്ണിലേറെ വരുന്ന അവശിഷ്ടങ്ങള്‍ നീക്കം ചെയ്യണം.

മാത്രമല്ല ഫ്‌ലാറ്റുകളില്‍ നിന്ന് കുടിയിറക്കപ്പെട്ടവരുടെ പുനരധിവാസത്തിനായി സുപ്രീം കോടതി നിര്‍ദേശിച്ച നടപടികളും ഉടന്‍ സര്‍ക്കാര്‍ പൂര്‍ത്തിയാക്കണം. ഇത് ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ ബഞ്ച് ഇന്ന് പരിഗണിക്കുന്ന സ്ഥിതിക്ക് പ്രത്യേകിച്ച്. ഒപ്പം ചട്ടലംഘനം നടത്തി നിരവധി പേരെ പെരുവഴിയിലാക്കിയ കെട്ടിട നിര്‍മാതാക്കള്‍ക്ക് ശിക്ഷ ഉറപ്പാക്കാനും ഭരണകൂടത്തിനാകണം.

Top