നടിയെ ആക്രമിച്ച കേസ്; പ്രതിഭാഗം ഇരയെ അപമാനിച്ചെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

kerala hc

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണാ കോടതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. വിസ്താരത്തിനിടെ പ്രതിഭാഗം ഇരയെ അപമാനിച്ചുവെന്നും വനിതയായിട്ട് പോലും ജഡ്ജി ഇടപെട്ടില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇരയുടെ ക്രോസ് വിസ്താരം നീണ്ടിട്ടും കോടതി ഇടപെട്ടില്ല. വിചാരണ കോടതി മാറ്റണമെന്ന ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാടറിയിച്ചത്.

വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടി കോടതി മാറ്റ ഹര്‍ജി നല്‍കിയത്. തന്നെ ദിലീപിന്റെ അഭിഭാഷകന്‍ അധിക്ഷേപിച്ച് ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ കോടതി ഇടപെട്ടില്ല, പല പ്രധാന വസ്തുതകളും കോടതി രേഖപ്പെടുത്തിയിരുന്നില്ലെന്നും ഹര്‍ജിയില്‍ ആരോപിച്ചു. നിരവധി അഭിഭാഷകരുടെ മുന്നിലാണ് തന്നെ വിസ്തരിച്ചത് തുടങ്ങിയ ആരോപണങ്ങളാണ് വിചാരണാ കോടതിക്കെതിരെ നടി ഉന്നയിച്ചത്.

Top