ന​വ​ജാ​ത ശി​ശു​ക്ക​ളെ മോ​ഷ്ടി​ച്ചു​വി​റ്റ സര്‍ക്കാര്‍ ആശുപത്രിയിലെ ന​ഴ്സ് അ​റ​സ്റ്റി​ല്‍

NURSES

നാമക്കല്‍: നവജാത ശിശുക്കളെ മോഷ്ടിച്ച് വിറ്റിട്ടുണ്ടെന്ന് അവകാശവാദം നടത്തിയ സര്‍ക്കാര്‍ ആശുപത്രിയിലെ ജീവനക്കാരിയായിരുന്ന റിട്ട. നഴ്‌സ് അറസ്റ്റില്‍. തമിഴ്‌നാട് നാമക്കല്‍ സ്വദേശി അമുതയാണ് അറസ്റ്റിലായത്. ഇവര്‍ക്കൊപ്പം ഭര്‍ത്താവും ആംബുലന്‍സ് ഡ്രൈവറും അറസ്റ്റിലായിട്ടുണ്ട്.

തമിഴ്‌നാട് ആരോഗ്യ സെക്രട്ടറിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പെണ്‍കുഞ്ഞുങ്ങളെ 2.75 ലക്ഷം രൂപയ്ക്കാണ് വിറ്റിരിക്കുന്നത്. എന്നാല്‍ കുട്ടികള്‍ കാണാന്‍ ഭംഗിയുള്ളതാണെങ്കില്‍ മൂന്നു ലക്ഷം രൂപ വരെ ലഭിക്കുമെന്നും ഇവര്‍ പറയുന്നു. ആണ്‍കുട്ടികളെ മൂന്നു ലക്ഷം രൂപയ്ക്കാണ് വിറ്റത്. ഭംഗിയുള്ള കുട്ടികള്‍ക്ക് 3.75 മുതല്‍ നാല് ലക്ഷം വരെ ലഭിച്ചിട്ടുണ്ട്. ഇത്തരം കുട്ടികളുടെ ജനനസര്‍ട്ടിഫിക്കറ്റ് അധികമായി 70,000 രൂപ കൂടി നല്‍കിയാല്‍ തയാറാക്കി നല്‍കുമെന്നും ഇവര്‍ അവകാശപ്പെടുന്നു.

ആശുപത്രിയില്‍നിന്ന് കുട്ടികളെ കടത്തുന്നതില്‍ പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് താന്‍ സ്വമേധയാ വിരമിക്കല്‍ നേടുകയായിരുന്നെന്ന് അവര്‍ വ്യക്തമാക്കിയിരുന്നു.

Top