സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ഇന്ന് ഒരു മണിക്കൂര്‍ ഒപി ബഹിഷ്‌കരിക്കും

doctors

തിരുവനന്തപുരം: ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ഇന്ന് ഒരു മണിക്കൂര്‍ ഒപി ബഹിഷ്‌കരിക്കും. രാവിലെ 10 മുതല്‍ 11 വരെയാണ് ഡോക്ടര്‍മാരുടെ പണിമുടക്ക്.

മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഓഫീസിലേക്കും പ്രിന്‍സിപ്പല്‍ ഓഫീസുകളിലേക്കും ഡോക്ടര്‍മാര്‍ മാര്‍ച്ച് നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. സൂചനാ സമരം ഫലം കണ്ടില്ലെങ്കില്‍ രണ്ടാഴ്ചക്കുള്ളില്‍ സമരം ശക്തമാക്കാനാണ് ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംസിടിഎയുടെ തീരുമാനമെന്നാണ് വിവരം.

Top