ഇ​ടു​ക്കി​യി​ല്‍​നിന്നും കൂ​ടു​ത​ല്‍ വെ​ള്ളം തു​റ​ന്നു വി​ടേ​ണ്ടി​വ​രു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

തിരുവനന്തപുരം : ഇടുക്കി ചെറുതോണി ഡാമില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ കൂടുതല്‍ വെള്ളം തുറന്നു വിടേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ സാഹചര്യത്തില്‍ പെരിയാറിലും പെരിയാറിന്റെ കൈവഴിയിലും വെള്ളം ഉയരും. ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും ആവശ്യമുള്ളവരെ അടിയന്തരമായി മാറ്റി പാര്‍പ്പിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

കര, വ്യോമ, നാവിക സേനകളുടേയും എന്‍ഡിആര്‍എഫ്, കോസ്റ്റ് ഗാര്‍ഡ് എന്നിവയുടെയും നേതൃത്വത്തിലുള്ള രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളും മുഖ്യമന്ത്രി വിലയിരുത്തി.

നേരത്തെ ജാഗ്രതാ നിര്‍ദ്ദേശം മൈക്ക് അനൗണ്‍സ്‌മെന്റിലൂടെ ജനങ്ങളെ അറിയിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ആവശ്യമുള്ളവരെ അടിയന്തരമായി മാറ്റി പാര്‍പ്പിക്കാനും നിര്‍ദ്ദേശമുണ്ട്.

ഇടുക്കി ഡാമിലെ ജലനിരപ്പ് 2,401.46 അടിയായി വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ രാവിലെ 11.30 മണി മുതല്‍ 300 ക്യു മക് സ് ജലമാണ് പുറത്തു വിട്ടിരിക്കുന്നത്. അതിനാല്‍ ചെറുതോണി ടൗണ്‍ മുതല്‍ പെരിയാറിന്റെ ഇരു കരകളിലും ഉള്ളവര്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്

Top