ജമ്മു കശ്മീരില്‍ 22 വിഘടനവാദികളുള്‍പ്പെടെ 919 അനര്‍ഹരുടെ സുരക്ഷ കേന്ദ്രം പിന്‍വലിച്ചു

ന്യൂഡല്‍ഹി: വിഘടനവാദികള്‍ക്കെതിരായ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ജമ്മു കശ്മീരില്‍ 22 വിഘടനവാദികളുള്‍പ്പെടെ 919 അനര്‍ഹരുടെ സുരക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പിന്‍വലിച്ചു. ഇവര്‍ക്ക് സുരക്ഷ നല്‍കിയിരുന്ന 2768 പൊലീസ് ഉദ്യോഗസ്ഥരെയും 389 സര്‍ക്കാര്‍ വാഹനങ്ങളേയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിരികെ വിളിച്ചു.

അനര്‍ഹര്‍ക്ക് സുരക്ഷ നല്‍കുന്നതിലൂടെ ജനങ്ങള്‍ക്ക് സേവനം ചെയ്യേണ്ട സംസ്ഥാന പൊലീസിന്റെ എണ്ണത്തില്‍ വലിയ കുറവ് വരുന്നുണ്ട്. രാജ്യ വിരുദ്ധ നീക്കങ്ങള്‍ നടത്തുന്നവര്‍ക്കെതിരെയുള്ള ശക്തമായ സന്ദേശമാണിതെന്നും മന്ത്രാലയം വ്യക്തമാക്കി. ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണമുണ്ടായതിന് പിന്നാലെ 18 വിഘടനവാദികളുള്‍പ്പെടെ 155 രാഷ്ട്രീയ നേതാക്കളുടെ സുരക്ഷ ആഭ്യന്തര മന്ത്രാലയം നേരത്തെ പിന്‍വലിച്ചിരുന്നു.

Top