കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള വിതരണം ചൊവ്വാഴ്ച മുതല്‍, 60 കോടി അനുവദിച്ചു

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കുള്ള ശമ്പള വിതരണത്തിന് സര്‍ക്കാര്‍ 60 കോടി രൂപ അനുവദിച്ചു. ശമ്പളം ചൊവ്വാഴ്ച മുതല്‍ വിതരണം ചെയ്യും.

ഇന്ധന ചിലവില്‍ 10 കോടിയോളം രൂപയുടെ ലാഭം വരുമെന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ 80 കോടി രൂപയില്‍ നിന്നും 60 കോടി കെഎസ്ആര്‍ടിസിക്ക് നല്‍കിയത്. ബാക്കി 24 കോടി രൂപ കെഎസ്ആര്‍ടിസിയുടെ ഫണ്ടില്‍ നിന്നു കൂടി ചേര്‍ത്ത് 84 കോടി രൂപ ശമ്പളമായി ചൊവ്വാഴ്ച മുതല്‍ വിതരണം ചെയ്യും.

ഈ മാസം തന്നെ കോവിഡ് കാലത്ത് ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും സര്‍ക്കാര്‍ പിടിച്ചിരുന്ന തുകയുടെ അവസാന ഗഡുവായ 7.20 കോടി രൂപ കെഎസ്ആര്‍ടിസിയുടെ ഫണ്ടില്‍ നിന്ന് നല്‍കിയിരുന്നു. ഇതോടെ ഈ മാസം കെഎസ്ആര്‍ടിസിയുടെ തനത് ഫണ്ടില്‍ നിന്ന് ശമ്പളത്തിന് വേണ്ടി 31.20 കോടി രൂപയാണ് ചെലവഴിച്ചത്.

Top