രാഷ്ട്രീയ കൊലപാതകങ്ങള്‍ അന്വേഷിക്കാന്‍ സി.ബി.ഐ അനാവശ്യ തിടുക്കം കാണിക്കുകയാണെന്ന് സര്‍ക്കാര്‍

kerala-high-court

കൊച്ചി : എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം രാഷ്ട്രീയ കൊലപാതകങ്ങള്‍ അന്വേഷിക്കാന്‍ സി.ബി.ഐ അനാവശ്യ തിടുക്കം കാണിക്കുകയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം നടന്ന രാഷ്ട്രീയക്കൊലപാതകങ്ങള്‍ സി.ബി.ഐ. അന്വേഷിക്കേണ്ടതില്ലെന്നും ആഭ്യന്തര വകുപ്പ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

രാഷ്ട്രീയ കൊലപാതകങ്ങള്‍ അന്വേഷിക്കാന്‍ തയ്യാറാണെന്ന് സി.ബി.ഐ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

കേരളത്തില്‍ അടുത്തിടെ നടന്ന കൊലപാതകക്കേസുകള്‍ മികച്ചനിലയില്‍ പൊലീസ് അന്വേഷിക്കുന്നുണ്ട്. കേസുകള്‍ സി.ബി.ഐ.ക്ക് കൈമാറേണ്ട സാഹചര്യം നിലവിലില്ല. എല്ലാ കൊലപാതകങ്ങള്‍ക്ക് പിന്നിലും രാഷ്ട്രീയ കാരണങ്ങളല്ല. കുടുംബവഴക്കിനെ തുടര്‍ന്നുള്ള കൊലപാതകങ്ങള്‍ പോലും രാഷ്ട്രീയമെന്ന തരത്തില്‍ പ്രചരിപ്പിക്കുകയാണെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

തലശേരിയിലെ ഗോപാലന്‍ അടിയോടി വക്കീല്‍ സ്മാരക ട്രസ്റ്റ് സമര്‍പ്പിച്ച പൊതുതാത്പര്യഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയത്. ഇടതുസര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം എട്ട് ബി.ജെ.പി.ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ സംസ്ഥാനത്ത് കൊല്ലപ്പെട്ടെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം.

Top