സ്വകാര്യമേഖലയിലെ ജീവനക്കാരില്‍ നിന്ന് പിടിക്കുന്ന പി.എഫ് വിഹിതത്തില്‍ കുറവ് വരുത്തി

ന്യൂഡല്‍ഹി: സ്വകാര്യമേഖലയിലെ ജീവനക്കാരില്‍ നിന്ന് പിടിക്കുന്ന പി.എഫ് വിഹിതത്തില്‍ കുറവ് വരുത്തി വിജ്ഞാപനമിറക്കി കേന്ദ്രം.

നിലവിലെ 12 ശതമാനത്തില്‍ നിന്ന് 10 ശതമാനമാക്കിയാണ് വിഹിതത്തില്‍ കുറവ് വരുത്തിയത്. മെയ്, ജൂണ്‍, ജൂലൈ എന്നീ മൂന്നു മാസത്തേക്കാണ് ഈ ഇളവ് അനുവദിച്ചിരിക്കുന്നത്. കോവിഡ് പ്രതിസന്ധി മറികടക്കാനായി കേന്ദ്രം പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിന്റെ ഭാഗമായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു.

നിലവിലെ സാഹചര്യത്തില്‍ തൊഴിലാളികളുടെ കൈയില്‍ കൂടുതല്‍ പണമെത്തിക്കുക എന്ന ലക്ഷ്യത്തിലാണ് ഈയൊരു തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടത്. പിഎഫിലേക്കുള്ള തൊഴിലുടമയുടെ വിഹിതത്തിലും കുറവുണ്ട്. അതേസമയം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പിഎഫ് വിഹിതം 12% ആയിരിക്കും.

വിജ്ഞാപന പ്രകാരം 6.5 ലക്ഷം കമ്പനികള്‍ക്കും അതിലെ 4.3 കോടിയോളം വരുന്ന ജീവനക്കാര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. ലോക്ക്ഡൗണിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിക്കിടെ ജനങ്ങളുടെ കൈയില്‍ പണലഭ്യത ഉറപ്പു വരുത്തുന്നതിനായാണ് നടപടി.

Top