മണിപ്പുരിനെ പ്രശ്‌നബാധിതയിടമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു

ഇംഫാല്‍: അഫ്സ്പാ നിയമപ്രകാരം മണിപ്പുരിനെ പ്രശ്‌നബാധിതയിടമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മണിപ്പുരിലെ മെയ്‌തെയ് – കുകി വിഭാഗങ്ങള്‍ക്കിടയിലുള്ള സംഘര്‍ഷം അയയാത്തതിനെ തുടര്‍ന്നാണ് നടപടി. ഇന്നലെയും മണിപ്പുരിന്റെ തലസ്ഥാനമായ ഇംഫാലില്‍ വന്‍ സംഘര്‍ഷം ഉണ്ടായിരുന്നു. ഇന്നലെ ഇംഫാലില്‍ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു.

തലസ്ഥാനമായ ഇംഫാല്‍ ഉള്‍പ്പെടെ 19 പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ അഫ്സ്പാ നിയമപ്രകാരമുള്ള നിയന്ത്രണങ്ങള്‍ ബാധകമല്ല.മെയ്‌തെയ് വിഭാഗത്തില്‍പ്പെട്ട രണ്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു എന്ന വിവരം പുറത്തുവന്നതിന് പിന്നാലെയാണ് ഇംഫാലില്‍ സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതോടെ മണിപ്പൂരില്‍ ഇന്റര്‍നെറ്റ് സേവനവും വരുന്ന അഞ്ച് ദിവസത്തേക്ക് റദ്ദാക്കി.

Top