ശിവശങ്കറിന് അനുവദിച്ച അവധി റദ്ദാക്കിയിരുന്നതായി സര്‍ക്കാര്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് അനുവദിച്ച അവധി റദ്ദാക്കിയിരുന്നതായി സര്‍ക്കാര്‍. ജൂലായ് ഏഴ് മുതല്‍ ഒരു വര്‍ഷത്തേയ്ക്കാണ് ശിവശങ്കര്‍ അവധിക്ക് അപേക്ഷിച്ചിരുന്നത്. ഈ അവധി അനുവദിച്ചുകൊണ്ട് ജൂലായ് 22ന് സര്‍ക്കാര്‍ ഉത്തരവിറക്കി. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിഷയത്തില്‍ ജൂലായ് 16ന് ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് നേരത്തെ അനുവദിച്ചിരുന്ന അവധി റദ്ദ് ചെയ്ത് ഓഗസ്റ്റ് 10ന് ഉത്തരവിറക്കിയിരുന്നു എന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ വ്യത്തങ്ങള്‍ വ്യക്തമാക്കുന്നത്.

ശിവശങ്കറിന് അവധി അനുവദിച്ചതുമായി ബന്ധപ്പെട്ട മാധ്യമ വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് ആദ്യം അനുവദിച്ച അവധി റദ്ദ് ചെയ്തിരുന്നതായി സര്‍ക്കാര്‍ വ്യക്തമാക്കിയത്.

Top