രാജ്യത്ത് പി.എം.ശ്രീ സ്‌ക്കൂളുകളും ; കേന്ദ്ര വിദ്യാഭ്യാസമന്ത്രി

അഹമ്മദാബാദ് : പുതിയ വിദ്യാഭ്യാസനയത്തിന്റെ പരീക്ഷണകേന്ദ്രങ്ങളായി രാജ്യത്ത് പി.എം.ശ്രീ.സ്‌ക്കൂളുകള്‍ ആരംഭിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍.വിദ്യാഭ്യാസമന്ത്രിമാരുടെ ദേശീയ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യ ഒരു വിജ്ഞാനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയാകുന്നതിന്റെ അടിസ്ഥാനം സ്‌ക്കൂള്‍ വിദ്യാഭ്യാസമാണ്.ഭാവിയിലേക്ക് കുട്ടികളെ സജ്ജരാക്കാന്‍ എല്ലാ സൗകര്യങ്ങളും ഉള്ളവയായിരിക്കും പി.എം.ശ്രീ സ്‌ക്കൂളുകള്‍. പുതിയ വിദ്യാഭ്യാസനയത്തിലെ 5+3+3+4 സമ്പ്രദായം പ്രീസ്‌ക്കൂള്‍ മുതല്‍ സെക്കന്ററിവരെ ഉള്‍ക്കൊള്ളുന്നതാണ്. ശിശുസൗഹൃദ പരമാണ്.അധ്യാപകപരിശീലനം,ശേഷികള്‍ ആര്‍ജ്ജിക്കല്‍,മാതൃഭാഷാ പഠനം എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്നതുമാണെന്ന് മന്ത്രി അറിയിച്ചു.

ഇന്ത്യയെ ഒരു വിജ്ഞാനസമ്പദ്‌വ്യവസ്ഥയാക്കുന്നതിന് അടുത്ത 25 വര്‍ഷം നിര്‍ണായക മാണ്.സംസ്ഥാനങ്ങള്‍ അവരുടെ അനുഭവങ്ങള്‍ പങ്കിടണം.പാഠ്യപദ്ധതി തയ്യാറാക്കുന്നതിലും ഡിജിറ്റല്‍ വിദ്യാഭ്യാസം വ്യാപിപ്പിക്കുന്നതിലും വിദ്യാഭ്യാസമന്ത്രിമാര്‍ യോജിച്ച് പ്രവര്‍ത്തിക്ക ണമെന്നും അദ്ദേഹം വ്യക്തമാക്കി.
യോഗത്തില്‍ കേന്ദ്ര സ്‌കില്‍ ഡെവലപ്പ് മന്ത്രി രാജീവ് ചന്ദ്രശേഖര്‍, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ എന്നിവര്‍ പങ്കെടുത്ത് സംസാരിച്ചു.

Top