കേന്ദ്രസര്‍ക്കാരിന് തിരിച്ചടി ; എസ് ദുര്‍ഗ്ഗയ്ക്ക് സ്റ്റേ ഇല്ലെന്ന് കോടതി

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി ഗോവന്‍ ചലച്ചിത്രമേളയില്‍ വിവാദ സിനിമ എസ് ദുര്‍ഗ പ്രദര്‍ശിപ്പിക്കണമെന്ന ഹൈക്കോടതി സിങ്കിള്‍ ബഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബഞ്ച് സ്റ്റേ ചെയ്തില്ല.

ഉത്തരവിനെതിരെ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജി ഡിവിഷന്‍ ബഞ്ച് ഫയലില്‍ സ്വീകരിച്ചു, കേസ് പിന്നീട് പരിഗണിക്കും .

സിങ്കിള്‍ ബഞ്ച് ഉത്തരവ് നിയമപരമല്ലെന്നും, ഹര്‍ജി പരിഗണിക്കാന്‍ കേരള ഹൈക്കോടതിക്ക് അധികാരമില്ലെന്നും ചൂണ്ടിക്കാട്ടിയാണ്, കേന്ദ്രസര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.

എന്നാല്‍ ചലച്ചിത്ര മേള ഇതിനകം ആരംഭിച്ചു കഴിഞ്ഞുവെന്നും, ഇനി ചിത്രങ്ങള്‍ ഉള്‍പ്പെടുത്തുന്നത് ക്രമീകരണങ്ങളെ ബാധിക്കുമെന്നുമാണ് കേന്ദ്രസര്‍ക്കാരിന്റെ മറ്റൊരു വാദം .

സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു ഗോവന്‍മേളയില്‍ എസ് ദുര്‍ഗ്ഗ പ്രദര്‍ശിപ്പിക്കാന്‍ സിങ്കിള്‍ ബഞ്ച് ഉത്തരവിട്ടത്.

അതേസമയം, ഡിവിഷന്‍ ബഞ്ച് ഉത്തരവ് സ്റ്റേ ചെയ്യാത്ത സാഹചര്യത്തില്‍, സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍.

Top