സര്‍ക്കാര്‍ ജീവനക്കാര്‍ പെന്‍ഷന്‍ അപേക്ഷ ഒരു വര്‍ഷം മുമ്പ് നല്‍കണം

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ വിരമിക്കുന്നതിന് ഒരു വര്‍ഷം മുമ്പ് പെന്‍ഷന് അപേക്ഷിക്കണമെന്ന് ഉത്തരവ്. നേരത്ത, വിരമിക്കുന്നതിന് ആറു മാസം മുമ്പ് അപേക്ഷിക്കണമെന്നായിരുന്നു ഉത്തരവ്.

പലരും ശമ്പളപരിഷ്‌കരണം വരുന്നതു വരെ കാത്തുനിന്ന് പെന്‍ഷന്‍ അപേക്ഷ വൈകിക്കുന്നതിനാല്‍ അപേക്ഷകള്‍ തീര്‍പ്പാക്കുന്നതില്‍ കാലതാമസമുണ്ടാകുന്നുവെന്ന് ധനവകുപ്പ് പറയുന്നു. നേരത്തേ അപേക്ഷിച്ചാലും ശമ്പളപരിഷ്‌കരണത്തിന്റെ ആനുകൂല്യം ഇവര്‍ക്ക് നഷ്ടപ്പെടില്ല. പെന്‍ഷന്‍ പ്രായം കൂട്ടാന്‍ സാധ്യതയുണ്ടെന്ന് വിചാരിച്ച് വിരമിക്കുന്നതു വരെ അപേക്ഷ നല്‍കാത്തവരുമുണ്ട്.

ഭാവിയിലെ ശമ്പളപരിഷ്‌കരണത്തിന് കാത്തുനില്‍ക്കാതെ യഥാസമയം ഓണ്‍ലൈന്‍ സംവിധാനമായ പ്രിസം വഴി അപേക്ഷിക്കണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Top