സര്‍ക്കാര്‍ ജീവനക്കാരന്‍ ഭീഷണിപ്പെടുത്തി; കളക്ട്രേറ്റ് വളപ്പില്‍ ജീവനൊടുക്കി യുവാവ്

Committed Suicide

മുസാഫര്‍നഗര്‍: സര്‍ക്കാര്‍ ജീവനക്കാരന്റെ ഉപദ്രവം സഹിക്കാനാകാതെ യുവാവ് കളക്ട്രേറ്റ് വളപ്പില്‍ ജീവനൊടുക്കി. ധാന്യങ്ങള്‍ പൊടിപ്പിക്കുന്ന മില്ലുടമയായ നിരജ് കുമാറാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്.

ബിജിനോര്‍ ജില്ലാ കളക്ടറേറ്റ് പരിസരത്ത് വെച്ചാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്. വൈദ്യുതി വകുപ്പില്‍ ജൂനിയര്‍ എഞ്ചിനീയറായ വിനീത് സൈനി എന്ന ഉദ്യോഗസ്ഥനെതിരായ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

നിരജ് കുമാര്‍ വൈദ്യുതി മോഷ്ടിച്ചെന്നാരോപിച്ച് ഇദ്ദേഹത്തിനെതിരെ വിനീത് സൈനി കേസെടുത്തിരുന്നു കൂടാതെ ഇയാള്‍ നിരന്തരമായി നിരജ് കുമാറിനെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഈ കേസ് ഇപ്പോള്‍ അന്വേഷണത്തിലാണ്. ഇതിനിടയിലാണ് നിരജ് കുമാര്‍ ആത്മഹത്യ ചെയ്തത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Top