ജുനൈദ് ഖാനെ മര്‍ദ്ദിച്ചതിനു നേതൃത്വം നല്‍കിയവരില്‍ ഡല്‍ഹി സര്‍ക്കാര്‍ ജീവനക്കാരനും

ന്യൂഡല്‍ഹി: ജുനൈദ് ഖാന്‍ എന്ന പതിനാറുകാരനെ തീവണ്ടിയില്‍ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായവരില്‍ ഡല്‍ഹി സര്‍ക്കാര്‍ ജീവനക്കാരനും.

അക്രമത്തിനു നേതൃത്വം നല്‍കി അന്‍പതുകാരനായ ഡല്‍ഹി സര്‍ക്കാര്‍ ജീവനക്കാരനടക്കം നാലുപേരാണ് കേസില്‍ പോലീസിന്റെ പിടിയിലായത്. മറ്റുള്ളവരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഈ മാസം 24ന് ഡല്‍ഹിയിലെ സദര്‍ ബസാറില്‍ നിന്ന് റംസാന്‍ ആഘോഷത്തിന് ആവശ്യമായ സാധനങ്ങള്‍ വാങ്ങി ഹരിയാനയിലെ ബല്ലഭ്ഗഢിലേക്ക് മടങ്ങിവരുമ്പോഴാണ് ജുനൈദും സംഘവും ആക്രമണത്തിനിരയായത്. അക്രമികള്‍ ജുനൈദിനോടും സഹോദരങ്ങളോടും ഇരിപ്പിടത്തില്‍നിന്നു മാറിയിരിക്കാന്‍ ആവശ്യപ്പെടുകയും അതിന് വിസമ്മതിച്ചതോടെ പശുവിറച്ചി തിന്നുന്നവരെന്നു പറഞ്ഞ് മര്‍ദിച്ച് അവശനാക്കി പുറത്തേക്ക് വലിച്ചെറിയുകയുമായിരുന്നു.

ജുനൈദ് ഖാനെ കൊന്നതിനു ശേഷം സമീപത്തെ ഗ്രാമത്തില്‍ മൂന്നുപേര്‍ ബൈക്കില്‍ സഞ്ചരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലിസിന് ലഭിച്ചിട്ടുണ്ട്. ജുനൈദ് വധവുമായി ഇവര്‍ക്കു ബന്ധമുണ്ടാവുമെന്നാണ് പോലിസ് കരുതുന്നത്.

Top