ട്രഷറി അക്കൗണ്ട് ഉടമസ്ഥര്‍ക്ക് സര്‍ക്കാര്‍ എടിഎം കാര്‍ഡ് വിതരണം ചെയ്യും

തിരുവനന്തപുരം: ട്രഷറി അക്കൗണ്ട് ഉള്ളവര്‍ക്ക് സര്‍ക്കാര്‍ എടിഎം കാര്‍ഡ് വിതരണം ചെയ്യാന്‍ ഒരുങ്ങുന്നു.

സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും ഉള്‍പ്പെടെയുള്ള ട്രഷറി സേവിംഗ്‌സ് അക്കൗണ്ട് ഉടമകള്‍ക്കായിരിക്കും എടിഎം കാര്‍ഡ് നല്‍കുക. ഇതു സംബന്ധിച്ച് ധനവകുപ്പ് ഉത്തരവിറക്കി.

സംസ്ഥാനത്ത് 11 ലക്ഷം പേര്‍ക്ക് നിലവില്‍ ട്രഷറി സേവിംഗ്‌സ് അക്കൗണ്ട് ഉണ്ട്. ഫെഡറല്‍ ബാങ്കുമായി ചേര്‍ന്നാണ് എടിഎം കാര്‍ഡ് നല്‍കുന്നത്. രണ്ടു മാസത്തിനുള്ളില്‍ വിതരണം പൂര്‍ത്തിയാക്കാനാണു സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ഇതോടെ ട്രഷറി ശാഖകളില്‍ നേരിട്ടെത്തിയാലേ പണമെടുക്കാന്‍ കഴിയൂ എന്ന തടസം നീങ്ങും.

Top