ഗ്രാറ്റുവിറ്റിക്കുള്ള നികുതി ഒഴിവ് പരിധി കേന്ദ്ര സര്‍ക്കാര്‍ ഇരട്ടിയായി വര്‍ധിപ്പിച്ചു

rupee trades

ന്യൂഡല്‍ഹി : ഗ്രാറ്റുവിറ്റിക്കുള്ള നികുതി ഒഴിവ് പരിധി കേന്ദ്ര സര്‍ക്കാര്‍ ഇരട്ടിയായി വര്‍ധിപ്പിച്ചു. 20 ലക്ഷം രൂപയാക്കിയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. വിരമിക്കാന്‍ പോകുന്നവരും കഴിഞ്ഞ 12 മാസത്തിനിടയില്‍ വിരമിച്ചവരുമായ ശമ്പള വരുമാനക്കാര്‍ക്ക് ഗുണകരമായ നീക്കമാണിത്.

ഇന്‍കം ടാക്‌സ് ആക്ട് സെക്ഷന്‍ 10(10)(iii) പ്രകാരമാണ് ഗ്രാറ്റുവിറ്റിക്ക് നികുതി ഒഴിവ് നല്‍കുന്നത്. ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.

Top