ശമ്പള പരിഷ്‌കരണത്തിലെ അപാകത; സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്ന് മുതല്‍ നിസഹകരണ സമരം നടത്തും

തിരുവനന്തപുരം: ശമ്പള പരിഷ്‌കരണത്തിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്ന് മുതല്‍ നിസഹകരണ സമരം നടത്തും. ഇ-സഞ്ജീവനിയില്‍ നിന്നും അവലോകന യോഗങ്ങളില്‍ നിന്നും വിട്ടു നില്‍ക്കും. പരിശീലന പരിപാടികളും ബഹിഷ്‌കരിക്കും. രോഗീപരിചരണത്തെ ബാധിക്കാത്ത രീതിയിലാണ് പ്രതിഷേധം.

നവംബര്‍ ഒന്ന് മുതല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ റിലേ നില്‍പ് സമരം നടത്തുമെന്നും കെജിഎംഒഎ അറിയിച്ചു. നവംബര്‍ 16ന് കൂട്ട അവധി എടുത്ത് പ്രതിഷേധിക്കും. എന്‍ട്രി കാഡറിലെ അടിസ്ഥാന ശമ്പളം വെട്ടിക്കുറച്ചതും പേഴ്‌സണല്‍ പേ നിര്‍ത്തലാക്കിയതും റേഷ്യോ പ്രമോഷന്‍ എടുത്തു കളഞ്ഞതും അംഗീകരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.

Top