പ്രത്യക്ഷ നികുതിയിന വരുമാനത്തിൽ സര്‍ക്കാരിന് 17.6ശതമാനം ഇടിവ്

MONEY

2020-21 സാമ്പത്തിക വര്‍ഷത്തില്‍ ഡിസംബര്‍ 15വരെയുള്ള കണക്കുപ്രകാരം പ്രത്യക്ഷ നികുതിയിനത്തിൽ സര്‍ക്കാരിന് ലഭിച്ചത് 4.95 ലക്ഷം കോടി രൂപ. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 6.01 ലക്ഷം കോടി രൂപ ലഭിച്ച സ്ഥാനത്താണിത്. 17.6 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കോര്‍പ്പറേറ്റ് നികുതിയിനത്തില്‍ 2.26 ലക്ഷം കോടി രൂപയും വ്യക്തിഗത ആദായനികുതിയിനത്തില്‍ 2.57 ലക്ഷം കോടി രൂപയുമാണ് സർക്കാർ സമാഹരിച്ചത്.

ഡിസംബര്‍ 15വരെയുള്ള മുന്‍കൂര്‍ നികുതി കണക്കുകള്‍ പ്രകാരമാണിത്. അന്തിമ കണക്കുകളില്‍ നേരിയ മാറ്റമുണ്ടായേക്കാം. ഒക്ടോബറില്‍ സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുപ്രകാരം ധനക്കമ്മി 9.14 ലക്ഷം കോടിയായി ഉയര്‍ന്നിട്ടുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ബജറ്റ് എസ്റ്റിമേറ്റിന്റെ 114.8ശതമാനം വരുമിത്. കോവിഡ് വ്യാപനത്തെതുടര്‍ന്ന് ഏറെക്കാലം അടച്ചിട്ടതാണ് സര്‍ക്കാരിന്റെ വരുമാനത്തെ താളം തെറ്റിച്ചത്.

Top