government didnt give support for tribe commission

പാലക്കാട്: പിന്നാക്കവിഭാഗ കമ്മിഷന് സര്‍ക്കാരിന്റെ പിന്തുണ വേണ്ടത്ര ലഭിക്കുന്നില്ലെന്ന് കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജി.ശിവരാജന്‍.

ജാതി സംബന്ധമായ പരാതികളില്‍ കമ്മിഷനെ സഹായിക്കേണ്ട കിര്‍ത്താഡ്‌സും ജീവനക്കാരില്ലാതെ ബുദ്ധിമുട്ടുന്നു. വര്‍ഷങ്ങളായി തീര്‍പ്പുകല്‍പ്പിക്കാതെ എഴുപത്തിയൊന്‍പതു പരാതികളാണ് കിടക്കുന്നത്.

കാര്യങ്ങള്‍ വ്യക്തമാക്കി സര്‍ക്കാരിന് പലതവണ കത്തുനല്‍കിയെങ്കിലും ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍ തീരുമാനമെടുക്കുന്നില്ലെന്ന് ജസ്റ്റിസ് ജി.ശിവരാജന്‍ പറഞ്ഞു.

ജീവനക്കാരില്ലെന്ന് മാത്രമല്ല ജാതി അധിഷ്ഠിതമായ സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ സര്‍വേ റിപ്പോര്‍ട്ട് കമ്മിഷന് നാളിതുവരെ നല്‍കിയിട്ടില്ല. ജാതിഉപജാതി സംബന്ധിച്ചുളള പരാതികളില്‍ അതാത് പ്രദേശങ്ങളില്‍ പോയി പഠനം നടത്തേണ്ടത് സര്‍ക്കാരിന്റെ കിര്‍ത്താഡ്‌സാണ്. എന്നാല്‍ കിര്‍ത്താഡ്‌സില്‍ ഒന്‍പതുപേര്‍ മാത്രമാണുള്ളതെന്നും ജസ്റ്റിസ് ജി.ശിവരാജന്‍ പറഞ്ഞു.

സംസ്ഥാനത്ത് ഉദ്യോഗ സംവരണത്തിന് സ്റ്റേറ്റ് ഒബിസി ലിസ്റ്റ്, വിദ്യാഭ്യാസ സംവരണത്തിന് എസ്ഇബിസി ലിസ്റ്റ് എന്നിവയ്ക്ക് പകരം കേന്ദ്രമാതൃകയില്‍ ഇവ രണ്ടുംകൂടി ഉള്‍പ്പെടുത്തിയുള്ള ഒബിസി പട്ടിക പരിഗണനയിലുണ്ടെന്ന് കമ്മിഷന്‍ ചെയര്‍മാന്‍ പറഞ്ഞു.

Top