സംസ്ഥാനത്ത് കോവിഡ് പരിശോധന കൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനം

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് പരിശോധന കൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനം. ദിവസേന ഒരു ലക്ഷം കോവിഡ് പരിശോധന നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. 75 ശതമാനം ടെസ്റ്റുകളും ആര്‍ടിപിസിആര്‍ ആയിരിക്കണം.

ആള്‍ക്കൂട്ടമുണ്ടാകുന്ന സ്ഥലങ്ങളില്‍ കോവിഡ് വ്യാപനം കൂടുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു. പ്രത്യേക മേഖലകളില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ വര്‍ധിപ്പിക്കും. കോവിഡ് മാര്‍ഗരേഖ ലംഘിച്ചാല്‍ കര്‍ശന നടപടിയെടുക്കും.

Top