വാളയാര്‍ കേസ് സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനം

തിരുവനന്തപുരം: വാളയാര്‍ പീഡനക്കേസ് സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രിയാണ് ഈ നിര്‍ദേശം നല്‍കിയത്. കേസ് സിബിഐക്ക് വിടണമെന്ന് മരിച്ച പെണ്‍കുട്ടികളുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു. വാളയാര്‍ കേസില്‍ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പെണ്‍കുട്ടികളുടെ കുടുംബം മുഖ്യമന്ത്രിയെ സന്ദര്‍ശിക്കാന്‍ എത്തിയിരുന്നു.

മുഖ്യമന്ത്രിയെ കാണാന്‍ സാധിച്ചില്ലെങ്കിലും കേസ് സിബിഐക്ക് കൈമാറണമെന്ന നിവേദനം മുഖ്യമന്ത്രിക്ക് നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ നടപടിയെന്നോണമാണ് കേസ് സിബിഐക്ക് വിടാന്‍ മുഖ്യമന്ത്രി തീരുമാനമെടുത്തിരിക്കുന്നത്. നടപടികള്‍ സ്വീകരിക്കാന്‍ ആഭ്യന്തരമന്ത്രാലയത്തിന് നിര്‍ദേശം നല്‍കി. അന്വേഷണം ആവശ്യപ്പെട്ടുള്ള ശുപാര്‍ശ ഉടന്‍ നല്‍കും.

Top