പി.എസ്.സി റാങ്ക് പട്ടിക വെട്ടിച്ചുരുക്കാന്‍ തീരുമാനിച്ച്‌ സര്‍ക്കാര്‍

തിരുവനന്തപുരം: ആകെയുള്ള ഒഴിവുകളുടെ അഞ്ചിരട്ടി ഉദ്യോഗാര്‍ഥികളെ പി.എസ്.സി. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്ന നടപടി അവസാനിപ്പിക്കാന്‍ തീരുമാനിച്ച് സംസ്ഥാന സര്‍ക്കാര്‍. പി.എസ്.സി. റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടും ഉദ്യോഗാര്‍ഥികള്‍ക്ക് നിയമനം ലഭിക്കുന്നില്ലെന്ന വിവാദം നിലനില്‍ക്കുന്ന പശ്ചാതലത്തിലാണ് പി.എസ്.സി റാങ്ക് പട്ടികകളുടെ വലുപ്പം കുറയ്ക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുന്നത്.

വിവിധ വകുപ്പുകളിലെ ഒഴിവുകളുടെ അഞ്ചിരട്ടി ഉദ്യോഗാര്‍ഥികളെ റാങ്ക് പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് അവസാനിപ്പിക്കാനാണ് മന്ത്രിസഭാ തീരുമാനം. മെയിന്‍-സപ്ലിമെന്ററി പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന ഉദ്യോഗാര്‍ഥികളുടെ എണ്ണം ഇനി കുറയ്ക്കും. പുതിയ തീരുമാനം ഉടന്‍ ഉത്തരവായി പുറത്തിറക്കും.

Top