തിരുവനന്തപുരം: സംസ്ഥാനത്ത് മനുഷ്യ ജീവന് ഭീഷണി സൃഷ്ടിക്കുന്ന ആക്രമണകാരികളായ തെരുവ് നായ്ക്കളെ കൊല്ലാന്‍ സര്‍ക്കാര്‍ തീരുമാനം. മരുന്നുകുത്തി വച്ചാണ് നായ്ക്കളെ കൊല്ലുക.
തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി.ജലീലാണ് ഇക്കാര്യം അറിയിച്ചത്. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഇന്നു തന്നെ നിര്‍ദ്ദേശം കൈമാറുമെന്നും നിലവിലുള്ള നിയമത്തിന്റെ പരിധിയില്‍ നിന്നു മാത്രമേ പ്രവര്‍ത്തിക്കാന്‍ കഴിയൂ എന്നും മന്ത്രി അറിയിച്ചു.
തെരുവ് നായ പ്രശ്‌നത്തില്‍ മുഖ്യമന്ത്രി തിങ്കളാഴ്ച അടിയന്തരയോഗം വിളിച്ചിരുന്നു. ഈ യോഗത്തിലാണ് ആക്രമണസ്വഭാവം കാണിക്കുന്ന നായ്ക്കളെ കൊല്ലാന്‍ തീരുമാനിച്ചത്. മനുഷ്യ ജീവനാണ് പ്രഥമ പരിഗണനയെന്നും തെരുവ് നായ പ്രശ്‌നം പരിഹരിക്കാന്‍ സാധ്യമായ കാര്യങ്ങളെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്നും മന്ത്രി അറിയിച്ചു.