ഉത്തരാഖണ്ഡില്‍ പുതിയ കശാപ്പുശാലകള്‍ അനുവദിക്കില്ല: ത്രിവേന്ദ്രസിംഗ് റാവത്ത്

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ പുതിയ കശാപ്പുശാലകള്‍ ആരംഭിക്കുവാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി ത്രിവേന്ദ്രസിംഗ് റാവത്ത് രംഗത്ത്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നല്‍കിയ ലൈസന്‍സുകള്‍ റദ്ദു ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡെറാഡൂണ്‍, ഹരിദ്വാര്‍, ഉദ്ദംസിംഗ് നഗര്‍ ജില്ലകളില്‍ പശുമോഷണവും കശാപ്പും തടയാന്‍ പ്രത്യേക പൊലീസ് സംഘങ്ങളെ നിയോഗിച്ച ആദ്യ സംസ്ഥാനം ജാര്‍ഖണ്ഡ് ആണ്. അതേസമയം, പശുക്കടത്ത് ആരോപിച്ച് നിരവധി അക്രമങ്ങളാണ് രാജ്യത്ത് പല ദിവസങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

Top