മധു വധക്കേസില്‍ സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ റദ്ദാക്കി

madu murder case

പാലക്കാട് : ആദിവാസി യുവാവ് മധു അട്ടപ്പാടിയില്‍ നാട്ടുകാരുടെ മര്‍ദനമേറ്റ് കൊല്ലപ്പെട്ട കേസില്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള തീരുമാനം സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കി. കൂടുതല്‍ ഫീസ് നല്‍കാനാവില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നടപടി. മധു കേസില്‍ സര്‍ക്കാരിനു വേണ്ടി മണ്ണാര്‍ക്കാട് എസ്സി-എസ്ടി സ്‌പെഷല്‍ കോടതിയിലെ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറാകും ഹാജരാകുക.

മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന സംഭവം ദേശീയശ്രദ്ധ നേടിയതോടെയാണ് സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന് മന്ത്രി എ കെ ബാലന്‍ പ്രഖ്യാപിച്ചത്. ആദിവാസി സംഘടനകള്‍ ഉള്‍പ്പെടെ ഈ ആവശ്യം ഉന്നയിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരി 22ന് ആണു മധു കൊല്ലപ്പെട്ടത്. അഗളി പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിലെ 16 പ്രതികള്‍ക്കും പിന്നീടു ജാമ്യം ലഭിച്ചിരുന്നു.

Top