വിവാദങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന ഫാക്ടറിയായി സര്‍ക്കാര്‍ മാറുന്നു ; കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: സര്‍ക്കാര്‍ വിവാദങ്ങള്‍ ഉത്പാദിപ്പിക്കുന്ന ഫാക്ടറിയായി പലപ്പോഴും മാറുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

മുഖ്യമന്ത്രിയെ വിളിച്ചു വരുത്താന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഗവര്‍ണര്‍ വിളിച്ചയുടന്‍ മുഖ്യമന്ത്രി പോയത് ശരിയായില്ല. ഗവര്‍ണര്‍ കേന്ദ്ര സര്‍ക്കാരിന്റെ ഏജന്റ് മാത്രമാണെന്നും ഇപ്പോള്‍ ഫെഡറല്‍ സംവിധാനത്തിന് എന്ത് വിലയെന്നും കാനം ചോദിച്ചു.

കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസി ജീവനക്കാരെ സ്ഥലം മാറ്റിയ നടപടിക്ക് സര്‍ക്കാര്‍ കൂട്ട് നില്‍ക്കരുതായിരുന്നു, കെഎസ്ആര്‍ടിസി ജീവനക്കാരുടെ സംഘടനകളുടെ ഭാഗത്തുനിന്നു പരാതികള്‍ ഉണ്ടെങ്കില്‍ സര്‍ക്കാര്‍ കേള്‍ക്കണം. ജീവനക്കാരെ സ്ഥലം മാറ്റിയ നടപടി തിരുത്താന്‍ മാനേജുമെന്റുകള്‍ തയാറാകണമെന്നും കാനം ആവശ്യപ്പെട്ടു.

ജിഎസ്ടിയും ഫെഡറല്‍ സംവിധാനത്തിന് എതിരാണ്. ഒരു വര്‍ഷം കാത്തിരിക്കണം ജിഎസ്ടിയുടെ ഫലങ്ങള്‍ അറിയാനെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.

Top