തുണിയും പേപ്പറും മതി ; സംസ്ഥാനത്ത് ഫ്ലക്സ് ബോര്‍ഡുകള്‍ പൂര്‍ണമായും നിരോധിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് ഫ്ലക്സ് ബോര്‍ഡുകള്‍ പൂര്‍ണമായും നിരോധിച്ചു. എല്ലാ പരിപാടികള്‍ക്കും പ്രചാരണങ്ങള്‍ക്കും പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കണമെന്നും സര്‍ക്കാര്‍ ഉത്തരവിറക്കി.

പിവിസി ഫ്‌ലക്‌സിനു പകരം തുണി, പേപ്പര്‍, പോളി എത്തിലീന്‍ തുടങ്ങി വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന വസ്തുക്കള്‍ ഉപയോഗിക്കണം. പ്ലാസ്റ്റിക്ക് ആവരണം ഉള്ള തുണി ഉപയോഗിക്കാന്‍ പാടില്ലന്നും നിര്‍ദേശമുണ്ട്.

ആദ്യഘട്ടത്തില്‍ പിവിസി ഫ്ലക്സ് പ്രിന്റ് ചെയ്യുന്ന സ്ഥാപനങ്ങളില്‍ നിന്നും പിഴ ഈടാക്കും. നിയമലംഘനം തുടര്‍ന്നാല്‍ ലൈസന്‍സ് റദ്ദാക്കും. പരിപാടികള്‍ക്ക് ഉപയോഗിക്കുന്ന ബോര്‍ഡുകള്‍ ഇവ കഴിയുമ്പോള്‍ നീക്കം ചെയ്തില്ലെങ്കില്‍ പിഴ ഈടാക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു

ഫ്ലക്സ് നിരോധനത്തിന്റെ പ്രയോഗികതയെക്കുറിച്ച് പഠിച്ച കമ്മറ്റി ഫ്ലക്സ് നിരോധിക്കണമെന്നു നേരത്തെ സര്‍ക്കാരിനു ശുപാര്‍ശ നല്‍കിയിരുന്നു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഫ്ലക്സ് ബോര്‍ഡുകളുടെ ഉപയോഗം പൂര്‍ണമായും നിരോധിച്ചു. പുനരുപയോഗം സാധ്യമല്ലാത്ത പ്ലാസ്റ്റിക്കുകളുടെ ഉപയോഗവും നിര്‍മാണവും രണ്ടുവര്‍ഷത്തിനുള്ളില്‍ ഉപേക്ഷിക്കണമെന്നു കേന്ദ്രപരിസ്ഥിതി മന്ത്രാലയവും നിര്‍ദേശിച്ചിരുന്നു.

Top