ബൗണ്‍സ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് സർക്കാർ അംഗീകാരം

ബെംഗളൂരു ആസ്ഥാനമായുള്ള റൈഡ്-ഷെയറിംഗ് പ്ലാറ്റ്ഫോമായ ബൗണ്‍സ് രാജ്യത്ത് തങ്ങളുടെ ഇവി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനൊരുങ്ങുന്നു. കമ്പനി സ്വയം നിര്‍മ്മിത ഇവി സ്‌കൂട്ടറുകള്‍ റൈഡ്-ഷെയറിംഗ് ശ്രേണിയിലേക്ക് ഉടന്‍ അവതരിപ്പിക്കും. ഇതിന് ആവശ്യമായ അനുമതി കമ്പനിക്ക് സര്‍ക്കാരില്‍ നിന്ന് ലഭിച്ചിട്ടുണ്ട്.

 

സ്വയം നിര്‍മ്മിച്ച ബൗണ്‍സ് സ്‌കൂട്ടറിനായുള്ള ടെസ്റ്റ് സവാരി 2020 നവംബര്‍ 28 മുതല്‍ ആരംഭിക്കുമെന്ന് കമ്പനിയുടെ സിഇഒയുടെ ട്വീറ്റ് ചെയതു. ടെസ്റ്റ് സവാരി ആദ്യ ഘട്ടം ബെംഗളൂരുവില്‍ അശോക പില്ലറിന് അടുത്തുള്ള കഫെ കോഫി ഡേയില്‍ നടക്കും. ഒരു പരമ്പരാഗത പെട്രോള്‍-പവര്‍ സ്‌കൂട്ടറായാണ് ബൗണ്‍സ് തുടക്കത്തിൽ ആരംഭിച്ചത്.രാജ്യത്താകമാനമുള്ള ഇവികളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി, പെട്രോള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ സ്‌കൂട്ടറുകളെ ഇലക്ട്രിക് സ്‌കൂട്ടറുകളാക്കി മാറ്റാന്‍ റൈഡ്-ഷെയറിംഗ് കമ്പനി തീരുമാനിക്കുകയായിരുന്നു.

 

റെട്രോ ഫിറ്റ് ഇ-പവര്‍ട്രെയിന്‍ കിറ്റ് ഉപയോഗിച്ചാണ് ഇലക്ട്രിക്-സ്‌കൂട്ടറിലേക്കുള്ള പരിവര്‍ത്തനം നടത്തിയത്. റിട്രോഫിറ്റഡ് ഇലക്ട്രിക് പവര്‍ട്രെയിനിന്റെ ചാര്‍ജ് സമയവും സിംഗിള്‍ ബാറ്ററി ചാര്‍ജിലെ ഡ്രൈവിംഗ് ശ്രേണി തുടങ്ങിയ കാര്യങ്ങൾ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ബൗണ്‍സ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ചിലതരം ഫാസ്റ്റ് ചാര്‍ജിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് മികച്ച സവാരി ശ്രേണി അവതരിപ്പിക്കുവാനും സാധ്യതകൾ ഏറെയാണ്. സ്വയം നിര്‍മ്മിച്ച ഇലക്ട്രിക് സ്‌കൂട്ടറിനായി ഹോമോലോഗേഷന്‍ സര്‍ട്ടിഫിക്കേഷന്‍ രണ്ട് മാസം മുമ്പ് കമ്പനി നേടിയിരുന്നു. ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഓട്ടോമോട്ടീവ് ടെക്‌നോളജിയില്‍ നിന്നാണ് ഹോമോലോഗേഷന്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിരിക്കുന്നത്.

 

മിററുകള്‍, ടയറുകള്‍, ലാമ്പുകള്‍ എന്നിവയും അതില്‍ കൂടുതലും ഉള്‍പ്പെടുന്ന ഇലക്ട്രിക് സ്‌കൂട്ടറിന്റെ എല്ലാ ഭാഗങ്ങളും ഹോമോലോഗേഷന്‍ സര്‍ട്ടിഫിക്കേഷന്‍ പ്രക്രിയ ഉള്‍ക്കൊള്ളുന്നു. ആംപിയറുമായി അടുത്തിടെ ബൗണ്‍സ് പങ്കാളിത്തം പ്രഖ്യാപിച്ചിരുന്നു. മികച്ച ഉപഭോക്തൃ അനുഭവം, വേഗതയേറിയ ഇലക്ട്രിക് സ്‌കൂട്ടറുകള്‍, സുസ്ഥിരവും താങ്ങാനാവുന്നതുമായ അവസാന മൈല്‍ കണക്റ്റിവിറ്റി എന്നിവ പോലുള്ള കാര്യങ്ങള്‍ ഈ സഹകരണത്തിലൂടെ കമ്പനി വാഗ്ദാനം ചെയ്യുന്നു.

Top