അംഗപരിമിതര്‍ക്ക് സൗകര്യം ഒരുക്കാന്‍ വിജ്ഞാപനം പുറപ്പെടുവിച്ച് ഗതാഗത മന്ത്രാലയം

ല്ലാ ബസുകളിലും അംഗപരിമിതര്‍ക്ക് സൗകര്യം ഒരുക്കാന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ഗതാഗത മന്ത്രാലയം. ബസുകളില്‍ സൗകര്യ ലഭ്യമാക്കാനായി മന്ത്രാലയം വിജ്ഞാപനവും പുറപ്പെടുവിച്ചിട്ടുണ്ട്. മാര്‍ച്ച് ഒന്നിന് ചട്ടം പ്രാബല്യത്തില്‍ വരും.

(ജി.എസ്.ആര്‍ 959(ഇ)27-12-19) ചട്ടം ഭേദഗതി ചെയ്താണ് മോട്ടോര്‍ വാഹന നിയമത്തിന്റെ വിജ്ഞാപനം ഇറക്കിയത്.

പുതിയ നിയമപ്രകാരം സീറ്റുകളില്‍ മുന്‍ഗണന, അറിയിപ്പുകള്‍ എന്നിവയ്ക്കു പുറമേ ക്രച്ചസ്/വടി/വാക്കര്‍, കൈവരി/ഊന്ന് എന്നിവ ബസുകളില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. കൂടാതെ വീല്‍ചെയര്‍ ഉപയോഗിക്കുന്നവര്‍ക്ക് അതിനാവശ്യമായ സൗകര്യവും ഉറപ്പാക്കണം.

ബസുകള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുമ്പോള്‍ ഈ സൗകര്യങ്ങളുണ്ടോ എന്ന് പരിശോധിക്കുന്നതായിരിക്കും.

Top