ഐടിസിയുടേയും ആക്സിസ് ബാങ്കിന്റേയും ഓഹരി വിറ്റ് 22,000 കോടി സമാഹരിക്കാന്‍ സര്‍ക്കാര്‍

ന്യൂഡല്‍ഹി: സ്വകാര്യമേഖലയിലെ പ്രമുഖ കമ്പനികളായ എഫ്എംസിജി കമ്പനിയായ ഐടിസി, ആക്സിസ് ബാങ്ക് എന്നിവയിലുള്ള ഓഹരികള്‍വിറ്റ് 22,000 കോടിരൂപ സമാഹരിക്കാനൊരുങ്ങി സര്‍ക്കാര്‍.ഈയാഴ്ച അവസാനമോ അടുത്തയാഴ്ച ആദ്യമോ വില്പന നടത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

നിലവിലെ സാഹചര്യത്തില്‍ താഴ്ന്ന നിലവാരത്തിലാണ് ഇരുകമ്പനികളുടെയും ഓഹരി വ്യാപാരം നടക്കുന്നത്. ആക്സിസ് ബാങ്കിന്റെ ഓഹരി 389 രൂപ നിലവാരത്തിലും ഐടിസിയുടേത് 173 നിലവാരത്തിലുമാണ് ചൊവാഴ്ച ക്ലോസ് ചെയ്തിരുന്നത്. ഈ നിലവാരത്തില്‍ വില്‍പന നടത്തുമ്പോള്‍ 22,123 കോടി രൂപയാണ് ലഭിക്കുക. ഐടിസിയില്‍ 7.94 ശതമാനവും ആക്സിസ് ബാങ്കില്‍ 4.69ശതമാനവും ഓഹരി വിഹിതമാണുള്ളത്.

കോവിഡ് വ്യാപനത്തെതുടര്‍ന്ന് അടച്ചിട്ട സാഹചര്യത്തില്‍ ആക്സിസ് ബാങ്കിന്റെ ഓഹരിവില 53ശതമാനവും ഐടിസിയുടെ ഓഹരി വില 19ശതമാനവുമാണ് ഇടിഞ്ഞത്.

Top