സര്‍ക്കാര്‍ നടപടി ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്നു; ഐഎംഎ

തിരുവനന്തപുരം: സംസ്ഥാന ആരോഗ്യവകുപ്പിനെതിരെ രൂക്ഷവിമര്‍ശനവുമായി ഐഎംഎ. ആരോഗ്യ വകുപ്പിന് പുഴുവരിക്കുന്നു എന്നാണ് ഐഎംഎയുടെ വിമര്‍ശനം. ഇനി പറയാതിരിക്കാന്‍ വയ്യ. സര്‍ക്കാരിന്റെ ഇപ്പോഴത്തെ നടപടി ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്നുവെന്ന് ഐഎംഎ ഭാരവാഹികള്‍ ആരോപിച്ചു.

ഗുരുതര അവസ്ഥയില്‍ ഉള്ള രോഗികളെ പരിചരിക്കാന്‍ ആവശ്യമായ സംവിധാനങ്ങള്‍ ഇല്ല. കൂടുതല്‍ നിയമനം നടത്തണം. പ്രതികാര നടപടികളും പ്രതിരോധ നടപടികളും എടുക്കേണ്ടത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എതിരെ അല്ല, വൈറസിന് എതിരെ ആണ്. സംവിധാനങ്ങളുടെ വീഴ്ചയ്ക്ക് ആരോഗ്യ പ്രവര്‍ത്തകരെ ബലിയാടാക്കരുതെന്നും ഐ എം എ അഭിപ്രായപ്പെട്ടു.

അതേസമയം, രോഗിയെ പുഴുവരിച്ച സംഭവത്തില്‍ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രണ്ട് മണിക്കൂര്‍ ഒപി ബഹിഷ്‌കരിച്ച് സമരത്തിലുള്ള സര്‍ക്കാര്‍ ഡോക്ടര്‍മാരുമായുള്ള ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ ചര്‍ച്ച പുരോഗമിക്കുകയാണ്.

Top